Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Fair

Europe

യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള​യ്ക്ക് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്‌​തി; മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ൺ ചാ​മ്പ്യ​ന്മാ​ർ

ബ​ർ​മിം​ഗ്ഹാം: സ​ട്ട​ൻ കോ​ൾ​ഡ്ഫീ​ൽ​ഡ് വി​ൻ​ഡ്‌​ലെ ലെ​ഷ​ർ സെ​ന്‍റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള 2026ന് ​ഉ​ജ്വ​ല​മാ​യ പ​രി​സ​മാ​പ്തി.

വി​വി​ധ റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച നൂ​റ് ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ദേ​ശീ​യ കാ​യി​ക​മേ​ള​യി​ൽ 227 പോ​യി​ന്‍റു​ക​ളോ​ടെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ൺ ചാ​മ്പ്യ​ൻ​മാ​രാ​യി.

158 പോ​യി​ന്‍റു​ക​ളോ​ടെ യോ​ർ​ക്ക്ഷ​യ​ർ റീ​ജി​യ​ൺ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 77 പോ​യി​ന്‍റു​ക​ളോ​ടെ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

യു​ക്മ​യു​ടെ നൂ​റ്റി​അ​റു​പ​ത്ത​ഞ്ചി​ലേ​റെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മേ​ള​യി​ൽ 106 പോ​യി​ന്‍റു​ക​ളോ​ടെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ വാ​ർ​വി​ക്ക് ആ​ൻ​ഡ് ല​മിം​ഗ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ൻ അ​സോ​സി​യേ​ഷ​ൻ പ​ദ​വി നി​ല​നി​ർ​ത്തി.

82 പോ​യി​ന്‍റു​ക​ളോ​ടെ ഹ​ൾ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും 39 പോ​യി​ന്‍റു​ക​ളോ​ടെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൌ​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ചെ​സ്റ്റ് ന​മ്പ​റു​ക​ൾ വി​ത​ര​ണം ചെ​യ്ത ശേ​ഷം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത് സം​ഘാ​ട​ക സ​മി​തി​യു​ടെ ആ​സൂ​ത്ര​ണ​വും കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും വോ​ള​ന്‍റീ​യേ​ഴ്‌​സി​ന്‍റെ​യും സ​ഹ​ക​ര​ണ​വും കൊ​ണ്ട് കൂ​ടി​യാ​ണ്.

ബ​ർ​മിം​ഗ്ഹാം സ​ട്ട​ൻ കോ​ൾ​ഡ്ഫീ​ൽ​ഡി​ലെ വി​ൻ​ഡ്‌​ലി ലെ​ഷ​ർ സെ​ന്‍റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റി​നെ തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന യോ​ഗം ആ​രം​ഭി​ച്ചു. യു​ക്മ ദേ​ശീ​യ ബാ​ന​റി​ന് പി​ന്നി​ൽ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളും റീ​ജി​യ​ണ​ൽ ബാ​ന​റു​ക​ളു​ടെ പി​ന്നി​ൽ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും കാ​യി​ക​താ​ര​ങ്ങ​ളും അ​ണി​നി​ര​ന്ന മാ​ർ​ച്ച് പാ​സ്റ്റ് ഏ​റെ വ​ർ​ണാ​ഭ​മാ​യി​രു​ന്നു.

2025 കാ​യി​ക​മേ​ള ചാ​മ്പ്യ​ൻ​മാ​ർ സം​വ​ഹി​ച്ച ദീ​പ​ശി​ഖ നാ​ഷ​ണ​ൽ സ്പോ​ർ​ട്സി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന റെ​യ്മോ​ൾ നി​ധീ​രി, പീ​റ്റ​ർ താ​ണോ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ന് മോ​ടി കൂ​ട്ടു​വാ​ൻ ഫ്ളാ​ഷ് മോ​ബു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള 2026ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ പ​താ​ക ഉ​യ​ർ​ത്തി നി​ർ​വ​ഹി​ച്ചു.

യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പു​തി​യൊ​രു കാ​യി​ക സം​സ്‌​കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​ൻ യു​ക്മ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളെ​യും യു​ക്മ റീ​ജി​യ​ണ​ൽ നേ​തൃ​ത്വ​ങ്ങ​ളെ​യും പ്ര​സി​ഡ​ന്‍റ് ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു.

ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള​ക​ളി​ൽ യു​ക്മ​യു​ടെ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച​ത് വ​മ്പി​ച്ച ജ​ന​പി​ന്തു​ണ​യാ​യി​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും കാ​യി​ക​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ റെ​യ്മോ​ൾ നി​ധീ​രി ന​ന്ദി അ​റി​യി​ച്ചു.

ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ, സ്മി​ത തോ​ട്ടം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്ണി​മോ​ൻ മ​ത്താ​യി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ, മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, ദേ​ശീ​യ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ബി​ജു പീ​റ്റ​ർ, ജോ​സ് വ​ർ​ഗീ​സ്, ജോ​ർ​ജ് തോ​മ​സ്, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, രാ​ജേ​ഷ് രാ​ജ്, ബെ​ന്നി അ​ഗ​സ്റ്റി​ൻ, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, സു​നി​ൽ ജോ​ർ​ജ്, ജി​പ്സ​ൺ തോ​മ​സ്, ജോ​ബി​ൻ ജോ​ർ​ജ്, മു​ൻ ദേ​ശീ​യ ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Latest News

Corehub Up